നിർണായകമായ 19 മിനിറ്റുകൾ 5.44ന് ആരംഭിക്കും; ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലേക്ക്

chandrayan

ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം വൈകുന്നേരം 5.44ഓടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ടു പോകുകയാണ്. ഇന്നുവരെ ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങാൻ പോകുന്നത്. 

നിർണായകമായ 19 മിനിറ്റിലേക്കാണ് ഇനി കാത്തിരിപ്പ്. 5.44 മുതൽ 6.04 വരെയാണ് നിർണായക നിമിഷങ്ങൾ. 19 മിനിറ്റുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് ലഭിക്കും.
 

Share this story