ഡിസിസി, ബ്ലോക്ക് പുനഃസംഘടന പൂർത്തീകരിക്കാൻ ഏഴംഗ ഉപസമിതിയെ ചുമലതലപ്പെടുത്തി
Mar 22, 2023, 15:25 IST

ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ ഏഴംഗ ഉപസമിതിയെ നിയോഗിച്ചു. കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ധിഖ്, കെസി ജോസഫ്, എപി അനിൽകുമാർ, ജോസഫ് വാഴക്കൻ, കെ ജയന്ത്, എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ. ജില്ലകളിൽ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റിൽ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം
കപിസിസിക്ക് സമർപ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്ത് ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടനാ പട്ടിക കെപിസിസിക്ക് കൈമാറാൻ കെ സുധാകരൻ നിർദേശം നൽകി. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചർച്ച നടത്തിയും പരാതിരഹിതവുമായാണ് പുനഃസംഘടനയുമായി മുന്നോട്ടുപോയതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ പറഞ്ഞു.