ജീവനക്കാരിയെ പിരിച്ചുവിട്ടത് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിനാൽ; ആരോപണത്തിലുറച്ച് സതീശൻ

satheeshan

താത്കാലിക ജീവനക്കാരിയായ സതിയമ്മയെ പിരിച്ചുവിട്ടത് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി പറഞ്ഞത് കൊണ്ടാണെന്ന ആരോപണം ആവർത്തിച്ച് വിഡി സതീശൻ. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്. ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിയമ്മ. അവർക്ക് 8000 രൂപ വരുമാനമുണ്ടായിരുന്നു. ആ വരുമാനം നിലച്ചു. അവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നത് യാഥാർഥ്യമാണ്. അത് ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷവുമാണ്. അത് പിന്നെങ്ങനെ രാഷ്ട്രീയ ഗൂഢാലോചനയാകും. ജോലി ചെയ്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും വിഡി സതീശൻ ചോദിച്ചു

അതേസമയം വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് വിശദീകരണവുമായി രംഗത്തുവന്നിരുന്നു. പരിയാരം വെറ്ററിനറി പോളി ക്ലിനിക്കിന് കീഴിലെ പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്തുവരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്. ലിജിമോൾ എന്നയാളെയാണ് നിലവിൽ കുടുംബശ്രീ അവിടെ നിയമിച്ചത്. എന്നാൽ അഞ്ച് ദിവസം മുമ്പ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് കണ്ടെത്തി. എന്നാൽ ലിജിമോളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം പോയിരുന്നത്. ഇതിനാലാണ് നടപടിയെടുത്തതെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരുന്നു
 

Share this story