റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി; പ്രിയ വർഗീസിന് ആശ്വാസം
Jun 22, 2023, 10:59 IST

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് തെറ്റ് പറ്റിയെന്ന പ്രിയ വർഗീസിന്റെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ജനുവരി 11നാണ് സിംഗിൾ ബെഞ്ച് വിധിക്കെതിരെ പ്രിയ അപ്പീൽ നൽകിയത്.