സിദ്ധിഖിന്റെ മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ കണ്ടെത്തി; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
May 27, 2023, 17:18 IST

കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകക്കേസിലെ പ്രതികൾ ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടന്നത്. കൊല്ലപ്പെട്ട സിദ്ധിഖിന്റെ പേരിലുള്ള എടിഎം കാർഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും അടക്കം എല്ലാ ആയുധങ്ങളും കണ്ടെടുത്തു
ഹണിട്രാപ്പിനിടെയാണ് സിദ്ധിഖിന്റെ കൊലപാതകം നടന്നത്. സിദ്ധിഖിനെ ഫർഹാനക്കൊപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുക്കാനായിരുന്നു ശ്രമം. ഇത് എതിർത്തപ്പോൾ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ഫർഹാനയാണ് ചുറ്റിക എടുത്തു നൽകിയത്. മറ്റൊരു പ്രതി ആഷിക്ക് സിദ്ധിഖിന്റെ നെഞ്ചിൽ ചവിട്ടി. ഇതിൽ വാരിയെല്ലുകൾ ഒടിഞ്ഞു. മൂന്ന് പ്രതികളും കൂടി ക്രൂരമായി മർദിച്ച് സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു