അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ധ സമിതി ശുപാർശ

arikomban

ഇടുക്കിയിൽ ജനജീവിതത്തിന് ഭീഷണിയാകുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ധ സമിതി ശുപാർശ. അഞ്ചംഗ വിദഗ്ധ സമിതി റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണ്. വെള്ളവും ഭക്ഷണവും സുലഭമാണ്.

എന്നാൽ പറമ്പിക്കുളം എന്തുകൊണ്ട് ശുപാർശ ചെയ്‌തെന്ന് ഹൈക്കോടതി ചോദിച്ചു. പെരിയാർ ടൈഗർ റിസർവ് പറ്റില്ലേയെന്നും കോടതി ആരാഞ്ഞു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോൾ അവിടെയുള്ള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതയുണ്ടാകില്ലേ. മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കും. അതിന് ഏറെ സമയം എടുക്കില്ലേയെന്നും കോടതി ചോദിച്ചു

ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോ എന്ന് ചീഫ് ലൈഫ് വാർഡൻ തീരുമാനിക്കട്ടെയെന്നും കോടതി പരാമർശിച്ചു. സമഗ്രമായ പഠനം ഇതിൽ ആവശ്യമാണ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് അറിയാൻ പബ്ലിക് ഹിയറിംഗ് നടത്തണം. ദീർഘകാല പരിഹാരമാണ് ആവശ്യമെന്നും കോടതി പറഞ്ഞു.
 

Share this story