പോലീസിനും സർക്കാരിനുമെതിരെ പരാതിയില്ലെന്ന് ആലുവയിലെ കുട്ടിയുടെ അച്ഛൻ; പ്രതിക്ക് വധശിക്ഷ നൽകണം

asfak

അഞ്ച് വയസ്സുകാരി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹമെന്ന് കുട്ടിയുടെ പിതാവ്. തനിക്കും കുടുംബത്തിനും അത് കാണണം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ കേരളത്തിന്റെ കൂടി മകളാണ്. 

സർക്കാരിനെതിരെയോ പോലീസിനെതിരെയോ പരാതിയില്ല. സർക്കാരിലും പോലീസിലും പൂർണവിശ്വാസമുണ്ട്. പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂ എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു

ഇന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു
 

Share this story