പിണറായിസത്തിനെതിരായ പോരാട്ടം തുടരും; അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഷാജൻ സ്‌കറിയ

shajan

വ്യാജരേഖ ചമച്ച കേസിൽ തന്റെ അറസ്റ്റ് അന്യായമാണെന്ന് സ്വയം അവകാശപ്പെട്ട് മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സക്‌റിയ. പോലീസ് പിണറായി വിജയന്റെ അടിമകളായി മാറിയിരിക്കുകയാണ്. പിണറായിസത്തിനെതിരായ പോരാട്ടം അവസാനം വരെ തുടരുമെന്നും ഷാജൻ പറഞ്ഞു

എന്നെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്. എന്നിട്ടും എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയാണ്. പിണറായി വിജയന്റെ കാലത്തേ ഇതൊക്കെ നടക്കൂ. അടിമകളായി മാറിയിരിക്കുകയാണ് പോലീസ്. പാവങ്ങൾ എന്ത് ചെയ്യും. എനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണിതെന്നും ഷാജൻ അവകാശപ്പെട്ടു. 

മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ നിലമ്പൂർ പോലീസിന് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി ഷാജനോട് നിർദേശിച്ചിരുന്നു. ഇന്ന് നിലമ്പൂരിൽ ഹാജരായ ഷാജൻ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
 

Share this story