പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം നാളെ

congress

പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം നാളെ ഹൈദരാബാദിൽ ചേരും. തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഭാരവാഹികളെയും നാളത്തെ യോഗത്തിൽ നിശ്ചയിക്കും. പുതുതായി രൂപീകരിച്ച പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിന് ശേഷം 17ന് 84 അംഗ വിശാല പ്രവർത്തക സമിതി യോഗം ചേരും

പുനഃസംഘടിപ്പിക്കുന്ന സംസ്ഥാന ചുമതലകൾ, പുതിയ ട്രഷറർ എന്നിങ്ങനെയുള്ള തീരുമാനം ആദ്യ ദിവസം തന്നെയുണ്ടാകും. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ലക്ഷ്യമിട്ട് 17ന് ഹൈദരാബാദിൽ വൻ റാലിയും അഞ്ച് വാഗ്ദാനങ്ങളുടെ പ്രഖ്യാപനമുണ്ടാകും.
 

Share this story