മീൻപിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി ബോട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
Jun 18, 2023, 12:10 IST

മീൻപിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലീമാണ്(47) ബോട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ മത്സ്യബന്ധനത്തിനായി പോയത്. കുഴഞ്ഞുവീണതോടെ ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു ബോട്ടെത്തി സലീമിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.