ആക്‌സിലേറ്ററിൽ കാൽ അമർന്നുപോയി, അപകടം മനപ്പൂർവമല്ല; പ്രതി പ്രിയരഞ്ജന്റെ പ്രതികരണം
Sep 12, 2023, 14:42 IST

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതി പ്രിയരഞ്ജന്റെ പ്രതികരണം പുറത്ത്. അപകടം മനപ്പൂർവമല്ല. ആക്‌സിലേറ്ററിൽ കാൽ അമർന്നു പോയതാണ്. തെറ്റുപറ്റിപ്പോയി. ആക്‌സിലേറ്ററിൽ കാൽ അമർന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതികരണം. പ്രതിയുടെ കാറും കൊല്ലപ്പെട്ട ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. കാട്ടാക്കട പൂവച്ചിലിൽ ആഗസ്റ്റ് 30നാണ് സംഭവം. ആദിശേഖർ എന്ന കുട്ടിയെയാണ് ഇയാൾ കാറിടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്.