വേദിയിലേക്ക് ഗുണ്ടകളെ കൊണ്ടിറക്കി; മുഖ്യമന്ത്രി നടത്തുന്നത് ഗുണ്ടാ സദസെന്ന് കെ സുധാകരൻ

K Sudhakaran

മുഖ്യമന്ത്രി നടത്തുന്നത് ഗുണ്ടാ സദസെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിന്റെ തെളിവാണ് പഴയങ്ങാടിയിൽ നടന്നത്. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. രാവിലെ മുതൽ ജനസദസ് വേദിയിലേക്ക് ഗുണ്ടകളെ വാഹനത്തിൽ കൊണ്ടിറക്കുകയായിരുന്നു. ജനസദസെന്നല്ല, ഗുണ്ടാസദസ്സെന്നാണ് പറയേണ്ടത്. 

അനുയോജ്യമായ പേരിടാൻ പിണറായി വിജയന് സാധിക്കുമെങ്കിൽ ഈ സദസിന്റെ പേര് ഗുണ്ടാസദസെന്നാകണം. മുഖ്യമന്ത്രി പറയുന്നത് അവരെ സംരക്ഷിക്കാനാണ് എന്നാണ്. എന്നാൽ ഈ സംരക്ഷണം കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഈ ഗുണ്ട സദസ് നടത്താൻ മുഖ്യമന്ത്രി ഇറങ്ങി പുറപ്പെട്ടത് അതിസാഹസമാണ്. ഇത്രമാത്രം മൂഡമായ സർക്കാരാണ് ഈ സർക്കാർ. അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പര്യായമാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.
 

Share this story