സർക്കാർ ദയനീയ പരാജയം; മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് സതീശൻ
Sat, 20 May 2023

മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരും. ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. ധൂർത്ത് കൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും സർക്കാരിനും രണ്ടാം വാർഷികത്തിൽ പാസ് മാർക്ക് പോലും നൽകില്ല
ദയനീയ പരാജയമാണ് രണ്ടാം പിണറായി സർക്കാർ. രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത്. കഴിഞ്ഞ സാമ്പത്തിക വർഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്യപ്പെട്ടത്. എന്നിട്ടും സർക്കാർ ജനങ്ങളുടെ തലയിൽ ആയിരക്കണക്കിന് കോടി രൂപയുടെ നികുതി ഭാരം കെട്ടിവെക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.