തെരുവ് നായ്ക്കൾക്ക് കടിച്ചുകീറാൻ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കുന്ന വിധം സർക്കാർ നോക്കുകുത്തിയായി

റോഡിലെ ക്യാമറ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുന്നിലെത്തിക്കും. കേസുകൾ കെട്ടിച്ചമച്ച് നിശബ്ദമാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടു വരും. കെ എം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായി. സമാനമായിരിക്കും ഞങ്ങൾക്കെതിരെയെല്ലാം എടുത്ത കേസിന്റെ ഗതിയെന്നും സതീശൻ പറഞ്ഞു
തെരുവ് നായ്ക്കൾക്ക് കുഞ്ഞുങ്ങളെ വരെ കടിച്ചുകീറാൻ വിട്ടു കൊടുക്കുന്നവിധം നോക്കുകുത്തിയായി മാറി സർക്കാർ. പ്രഖ്യാപിച്ചഒരു കാര്യവും ചെയ്യുന്നില്ല. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും വിവരങ്ങൾ പുറത്തുവരും. പോലീസ് കുറ്റവാളികളുടെ കൂടെയാണ്. സിപിഎമ്മിന്റെ ഭീഷണിയുള്ളതു കൊണ്ടാണ് നിഖിലിനെ ശുപാർശ ചെയ്ത നേതാവിന്റെ പേര് മാനേജർ പറയാത്തത്. കെ ഫോണിന്റെ കാര്യത്തിലും കോടതിയെ സമീപിക്കുമെന്നും സതീശൻ പറഞ്ഞു.