അദാനി ഗ്രൂപ്പുമായി സർക്കാർ ഒത്തുകളിക്കുന്നു; മത്സ്യത്തൊഴിലാളികളെ വിധിക്ക് വിട്ടുകൊടുക്കില്ല: സതീശൻ

satheeshan

അദാനി ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതലപ്പൊഴിയിൽ കോൺഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളെ തീവ്രവാദികളായി സർക്കാർ മുദ്ര കുത്തുകയാണ്. മന്ത്രിമാർ വന്ന് ഷോ കാണിക്കല്ലേ എന്ന് അധിക്ഷേപിച്ച് മടങ്ങിയെന്നും സതീശൻ പറഞ്ഞു

മുതലപ്പൊഴി വിഷയത്തിൽ നിയമസഭക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തും. മത്സ്യത്തൊഴിലാളികളെ ഭാഗ്യത്തിനും നിർഭാഗ്യത്തിനും വിധിക്കും വിട്ടുനൽകാൻ പ്രതിപക്ഷം തയ്യാറല്ല. ആറ് മാസമായി മുഖ്യമന്ത്രി മൗനത്തിന്റെ ഒളിവിലാണ്. നിയമസഭയിൽ മിത്ത് പരാമർശം കൊണ്ടുവരില്ലെന്നും പ്രതിപക്ഷ തോവ് പറഞ്ഞു.
 

Share this story