മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകാതെ ബില്ലുകളിൽ ഒപ്പിടില്ലെന്ന് ആവർത്തിച്ച് ഗവർണർ

pinarayi governor

മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാരിന് വ്യക്തതയില്ല. ഗവർണർമാർ ബില്ലുകളിൽ തീരുമാനം അനന്തമായി നീട്ടരുതെന്ന സുപ്രീം കോടതി വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചുവെക്കുന്നതിനെതിരെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. സർക്കാരുകൾ കോടതിയിൽ വരുന്നതുവരെ ഗവർണർമാർ ബില്ലിൻമേൽ നടപടി എടുക്കാത്തത് എന്താണെന്ന ചോദ്യമുയർത്തിയ ചീഫ് ജസ്റ്റിസ് ഗവർണർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നത് അല്ലെന്ന് ഓർക്കണമെന്നും തുറന്നടിച്ചിരുന്നു.
 

Share this story