ബില്ലുകളിൽ അഞ്ച് മാസം മുമ്പ് വിശദീകരണം തേടിയിട്ടും സർക്കാർ നൽകിയില്ലെന്ന് ഗവർണർ
Sun, 19 Feb 2023

ഒപ്പിടാൻ ബാക്കിയുള്ള ബില്ലുകളിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്ന് ഗവർണർ. അഞ്ച് മാസം മുമ്പ് വിശദീകരണം തേടിയിട്ടും ഇതുവരെ നൽകിയിട്ടില്ല. ഗവർണർ വിശദീകരണം തേടിയാൽ നൽകാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടില്ല. നിയമനത്തിൽ ഹൈക്കോടതിയിൽ നിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്നും ഗവർണർ പറഞ്ഞു
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ബിൽ, സർവകലാശാല അപ്ലേറ്റ് ട്രൈബ്യൂണൽ നിയമനത്തിൽ ഗവർണറെ മറികടക്കുന്നതിനുള്ള ബിൽ, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ പുറത്താക്കുന്ന ബില്ലുകൾ എന്നിവയിലാണ് ഗവർണർ ഒപ്പുവെക്കാത്തത്.