കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ നിന്ന് ഗവർണറെ ഒഴിവാക്കി

Modi

ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയിൽ നിന്നും ഗവർണറെ ഒഴിവാക്കി. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ ഗവർണറുടെ പേരും സംസ്ഥാന സർക്കാർ നൽകിയിരുന്നു. എന്നാൽ കൊച്ചിയിൽ ഔദ്യോഗിക പരിപാടി ഇല്ലാത്തതിനാൽ ഗവർണറെ ഒഴിവാക്കിയെന്നാണ് വിശദീകരണം. ഗവർണർ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിവരം വരുന്നത്. 

അതേസമയം നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണറും എത്തും. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് സ്വീകരിക്കും.
 

Share this story