മോഷണ വിവരം അറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു; മോഷണക്കേസിൽ പിടിയിലായത് സഹോദരൻ

Police

മോഷണവിവരം അറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മോഷണക്കേസിൽ പിടിയിലായത് സഹോദരൻ. വീട്ടുകാർ തീർഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസിലെ പ്രതിയെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. രാജമുടി പതിനേഴു കമ്പനി മണലേൽ അനിൽ കുമാറാണ്(57) അറസ്റ്റിലായത്. രാജമുടി മണലേൽ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്

മോഷമം അറിഞ്ഞതിന് പിന്നാലെ വിശ്വനാഥൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വിശ്വനാഥന്റെ ഇളയ സഹോദരനാണ് അറസ്റ്റിലായ അനിൽകുമാർ. വിശ്വനാഥന്റെ അയൽപക്കത്താണ് അനിൽ കുമാറും താമസിക്കുന്നത്. തിങ്കളാഴ്ച വിശ്വനാഥനും ഭാര്യയും മക്കളും മരുമക്കളും പഴനി ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ചിന്നാറിലെത്തിയപ്പോഴാണ് ബന്ധുക്കൾ വിളിച്ച് മോഷണ വിവരം പറയുന്നത്

ഇത് കേട്ടതോടെ വിശ്വനാഥൻ കാറിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷമം നടത്തിയത് സഹോദരനായ അനിൽ കുമാർ തന്നെയാണെന്ന് വ്യക്തമായത്.
 

Share this story