ഹൈക്കമാൻഡ് നിർദേശം മാനിക്കുന്നു; കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ

K Sudhakaran

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡ് നേതാക്കളുടെ നിർദേശം മാനിച്ച് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്. 

കേസിൽ പ്രതിയായതു കൊണ്ടാണ് മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാൻഡ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആ ചാപ്റ്റർ അവസാനിച്ചെന്നും സുധാകരൻ കണ്ണൂരിൽ വിശദീകരിച്ചു. കേസ് അന്വേഷണവുമായി പൂർണമായി സഹകരിച്ചു. ചോദ്യം ചെയ്തതിന് ശേഷം പൂർണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.
 

Share this story