കേരളത്തിന്റെ തലസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി
Jul 10, 2023, 17:25 IST

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂർ ആസ്ഥാനമായ സംഘടനയുടെ ഹർജിയാണ് തള്ളിയത്. വിഷയത്തിൽ ഇടപെടാനാകില്ലെന്നും ഹർജിക്കാർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരത്തേക്ക് എത്താൻ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടെന്നും തലസ്ഥാനം മാറ്റുന്നതിലൂടെ ആളുകൾക്ക് കൂടുതൽ സൗകര്യമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഹൈബി ഈഡൻ എംപിയും സ്വകാര്യ ബില്ലിലൂടെ തലസ്ഥാനം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നായിരുന്നു ഹൈബിയുടെ ആവശ്യം.