ഉന്നത വിദ്യാഭ്യാസ രംഗം സർവ നാശത്തിലേക്ക്; കേരളത്തെ നാണം കെടുത്തുന്നു: കെ സുരേന്ദ്രൻ

K surendran

ഉന്നത വിദ്യാഭ്യാസ രംഗം സർവ നാശത്തിലേക്കെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെറ്റായ പ്രവണതകൾ സർക്കാരും സിപിഎമ്മും നടത്തുന്നു. വിദ്യാഭ്യാസ മേഖലയെ തകർത്ത് കേരളത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നത് അവരുടെ നേതൃത്വത്തിലാണ്. പല കോളജുകളിലും ഇത്തരം പ്രവണതകൾ നടക്കുന്നു. വ്യാജരേഖകൾ ചമച്ച് ആർക്കും പ്രവേശനം നേടാമെന്ന അവസ്ഥയാണ്.

സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോളജുകൾക്കോ സർവകലാശാലകൾക്കോ ഇടപെടാനാകുന്നില്ല. രാഷ്ട്രീയ സമ്മർദം ശക്തമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ നടത്തിയ ക്രമക്കേട് പോലും തെളിഞ്ഞിട്ടില്ല. സർട്ടിഫിക്കറ്റ് പരിശോധിക്കാൻ എസ് എഫ് ഐ നേതാവ് ആരാണ്. സിപിഎം സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
 

Share this story