ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി; കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു: ചെന്നിത്തല

Ramesh Chennithala

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർധിക്കുമ്പോൾ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി പോലെയാണെന്ന് രമേശ് ചെന്നിത്തല. ആലുവയിൽ എട്ട് വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്. കാട്ടാക്കടയിൽ കുട്ടിക്കെതിരെ സംഭവിച്ചതും ജനങ്ങളെ ആശങ്കയിലാക്കി. 

സംസ്ഥാനത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണം. ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തണം. ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണം. ഇക്കാര്യം എസ് പിയോട് സംസാരിക്കും. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 

Share this story