മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്ന് സതീശൻ

satheeshan

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ അതീതമായ ശക്തികൾ പ്രവർത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഇടപെടുന്നുവെന്ന ഗുരുതര ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐജി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഐജിയുടെ സത്യവാങ്മൂലം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് നേതൃത്വം നൽകിയത്

ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കയ്യിലാണ്. അവരാണ് പോലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താത്പര്യമുള്ള കേസുകളിൽ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരായ കേസുകളിൽ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ടെന്നും സതീശൻ ആരോപിച്ചു.
 

Share this story