പങ്കാളിയെ കൈമാറൽ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

suicide

പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഷിനോ മാത്യൂവാണ് മരിച്ചത്. ഭാര്യ ജുബിയെ വെട്ടിക്കൊന്ന ശേഷം ഷിനോ മാത്യു വിഷം കഴിക്കുകയായിരുന്നു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു

ഷിനോ മാത്യു ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെ മരിച്ചു. ഈ മാസം 19നാണ് യുവതിയെ ഷിനോ മാത്യു വെട്ടിക്കൊന്നത്. അന്ന് വൈകുന്നേരം ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.
 

Share this story