കല്ലമ്പലത്ത് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ പിടിയിൽ

Police
തിരുവനന്തപുരം കല്ലമ്പലത്ത് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാവിൻമൂട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ സുനിൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
 

Share this story