കൈക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; മാതാപിതാക്കൾ അറസ്റ്റിൽ

asam

പെരുമ്പാവൂരിൽ കൈക്കുഞ്ഞിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെ തോടിന്റെ കരയിൽ തള്ളിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ അസം സ്വദേശികളെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ എട്ടിനാണ് കുട്ടിയെ ഇവർ കൊലപ്പെടുത്തി താമസ സ്ഥലത്ത് നിന്ന് ഏറെ ദൂരെയുള്ള മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചത്. 

അസം സ്വദേശി മുഷിദുൽ ഇസ്ലാം, ഭാര്യ മുഷിത ഖാത്തൂൻ എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. മേതലയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിക്ക് അടുത്ത ദിവസങ്ങളിൽ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണാനില്ലെന്നും വ്യക്തമായി. ഇതെത്തുടർന്ന് പ്രത്യേക സംഘം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Share this story