ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം; വെടിവെച്ചത് വീടിന് പുറത്ത് നിന്ന്

sunny

ഇടുക്കി നെടുങ്കണ്ടം മാവടി ഇന്ദിര നഗറിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പ്ലാക്കൽ വീട്ടിൽ സണ്ണിയാണ്(54) കൊല്ലപ്പെട്ടത്. വീടിന് പുറത്ത് നിന്ന് വെടിവെച്ച് കൊന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകളും കണ്ടെത്തി

ചൊവ്വാഴ്ച രാത്രി 11.35നാണ് സണ്ണിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവ സമയത്ത് മറ്റൊരു മുറിയിലായിരുന്ന ഭാര്യ സിനി ശബ്ദം കേട്ട് വന്ന് നോക്കിയപ്പോൾ കിടക്കയിൽ രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടെത്തുകയായിരുന്നു. തോക്കോ, വെടിയുണ്ടയോ മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നുമില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെടിവെച്ചത് മുറിക്ക് പുറത്ത് നിന്നാണെന്ന് പോലീസിന് മനസ്സിലായത്.
 

Share this story