വെള്ളച്ചാട്ടത്തിൽ വെച്ച് യുവതികളെ കയറിപ്പിടിച്ച സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
Aug 16, 2023, 15:03 IST

പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ വെച്ച് യുവതികളെ കയറിപ്പിടിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ പരീത്, ബൈജു എന്നിവർക്കാണ് സസ്‌പെൻഷൻ. ആലുവ റൂറൽ എസ് പിയുടേതാണ് നടപടി.
വെള്ളച്ചാട്ടത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും പരീത് അപമാനിച്ചതായി മറ്റൊരു ആരോപണവും ഉയർന്നിട്ടുണ്ട്. കുട്ടിയുടെ അമ്മ ഈ സമയത്ത് പരീതിനെ ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പരീതും ബൈജുവും യുവതികളെ കയറിപ്പിടിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. നാട്ടുകാരാണ് ഇവരെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.