ജയിലറെ മർദിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റി

Akash

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റി. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്കാണ് ആകാശിനെ മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം. 

ജയിലിനുള്ളിൽ വെച്ച് ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശിനെ ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി വെച്ച് മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദനം. ആകാശിനെതിരെ വിയ്യൂർ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. 

അസി. ജയിൽ രാഹുലിനാണ് മർദനമേറ്റത്. മർദനത്തെ തുടർന്ന് രാഹുൽ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി.
 

Share this story