മാധ്യപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ബുധനാഴ്ച ഹാജരാകും

suresh

മാധ്യമപ്രവർത്തക ഷിദ ജഗത്തിനോട് അപമര്യാദയായി പെരുമാറിയ കേസിൽ ബുധനാഴ്ച ഹാജരാകാമെന്ന് സുരേഷ് ഗോപി പോലീസിനെ അറിയിച്ചു. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലാണ് ഹാജരാകുക. ബുധനാഴ്ച തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. ഇതിഷ്ടപ്പെടാതെ ഇവർ ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളിൽ കൈവെച്ചു. ഇതോടെ മാധ്യമപ്രവർത്തകയ്ക്ക് കൈ പിടിച്ചു മാറ്റേണ്ടി വന്നു. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്.
 

Share this story