ആരോഗ്യ മന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ

poster

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിൽ അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി എബൽ ബാബുവിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനാണ്

ഈ വാഹനത്തിലാണ് പള്ളികളുടെ മുന്നിൽ പോസ്റ്റർ പതിപ്പിക്കാൻ എത്തിയതെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രിയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കാർ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയാൻ ശ്രമിച്ചിരുന്നു.
 

Share this story