ട്രെയിനിൽ തീ കൊളുത്തിയ സംഭവം; പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രമാർഗമാണിത്: ദുഃഖകരമെന്ന് കാന്തപുരം

Kanthapuram

എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവം ഏറെ ദുഃഖകരമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രമാർഗമാണിത്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണ സംവിധാനം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അക്രമത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. മർകസ് സീക്യൂ പ്രീ സ്കൂൾ അധ്യാപികയുടെ മകളും സഹോദരിയും അതിലുൾപ്പെടും. ആകസ്മികമായുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മരണപ്പെട്ടവരുടെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കുകയും കുടുംബത്തിന് ക്ഷമ നൽകുകയും ചെയ്യട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കാന്തപുരം .പി അബൂബക്കർ മുസ്‍ലിയാർ ഫേസ്ബുക്ക് കുറിപ്പ്:

എലത്തൂരില്‍ ട്രെയിനിലുണ്ടായ അക്രമസംഭവം ഏറെ ദുഃഖകരമാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാ സംവിധാനം എന്നനിലയിൽ ജനങ്ങൾക്ക് ഭയാശങ്കയില്ലാതെ യാത്രചെയ്യാൻ ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാവേണ്ടതാണ്.

അക്രമത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. മർകസ് സീക്യൂ പ്രീ സ്കൂൾ അധ്യാപികയുടെ മകളും സഹോദരിയും അതിലുൾപ്പെടും. ആകസ്മികമായുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മരണപ്പെട്ടവരുടെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കുകയും കുടുംബത്തിന് ക്ഷമ നൽകുകയും ചെയ്യട്ടെ.

Share this story