വീട്ടമ്മയെ ചോരയിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

Police

തിരുവനന്തപുരം മലയിൻകീഴ് വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ശങ്കരമംഗലം റോഡിലെ വിദ്യയാണ് മരിച്ചത്. ചോരയിൽ കുളിച്ച നിലയിലാണ് വിദ്യയെ കണ്ടെത്തിയത്. ഈ സമയം ഭർത്താവും മൂത്ത മകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയിൽ വീണ് പരുക്കേറ്റെന്നാണ് ഭർത്താവിന്റെ മൊഴി. എന്നാൽ സംശയം തോന്നിയ പോലീസ് ഭർത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മ ക്ഷീണിതയായി മുറിയിൽ കിടക്കുന്നത് കണ്ടതായും പിന്നീട് താൻ ടിവി കാണാൻ പോയെന്നും മകൻ പറയുന്നു. അതിന് ശേഷം അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെന്നും സമീപത്ത് അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നുവെന്നും മകൻ പറഞ്ഞു.
 

Share this story