വൈക്കത്ത് മധ്യവയസ്‌കനെ ഷാപ്പിന് മുന്നിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ
Jul 12, 2023, 15:23 IST

വൈക്കത്ത് മധ്യവയസ്‌കനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുനലൂർ സ്വദേശി ബിജു ജോർജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തോട്ടകം സ്വദേശി സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് പെരുഞ്ചില്ല ഷാപ്പിന് മുന്നിൽ ബിജു ജോർജിന്റെ മൃതദേഹം കണ്ടത്
ഷാപ്പിൽ നിന്നും ഇറങ്ങുമ്പോൾ വീഴുകയും വയറ്റത്ത് മൂർച്ചയുള്ള വസ്തു കുത്തിക്കയറി മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ആദ്യമുണ്ടായിരുന്ന നിഗമനം. അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സജീവും ബിജുവും ഒന്നിച്ചായിരുന്നു താമസം. തന്റെ ഫോണും ഇരുപതിനായിരം രൂപയും ബിജു മോഷ്ടിച്ചെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് സജീവ് പറഞ്ഞു.