ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; ഒന്നാം പ്രതി കീഴടങ്ങി
Jul 2, 2023, 11:43 IST

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി കീഴടങ്ങി. കിഴുകാനം ഫോറസ്റ്ററായിരുന്ന വി അനിൽ കുമാറാണ് കീഴടങ്ങിയത്. സരുൺ സജിയെ കേസിൽ കുടുക്കാൻ നേതൃത്വം നൽകിയത് അനിൽ കുമാറാണ്. രണ്ടാംപ്രതി വി സി ലെനിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്പെൻഡ് ചെയ്തത്. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.