അന്വേഷണസംഘം അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങി; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് കെ സുധാകരൻ

K Sudhakaran

മോൻസൺ മാവുങ്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം. കേസിൽ സുധാകരൻ രണ്ടാം പ്രതിയാണ്. നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരനോട് നിർദശം നൽകിയിട്ടുണ്ട്. അറസ്റ്റിന് തയ്യാറെടുക്കുന്ന അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്

മോൻസന്റെ തട്ടിപ്പിന് ഇരയായ യാക്കൂബ് പുറായിൽ, സിദ്ധിഖ് പുറായിൽ, അനൂപ് വി അഹമ്മദ്, സലിം എടത്തിൽ, എംടി ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചത്. 

അതേസമയം മുൻകൂർ ജാമ്യത്തിന് സുധാകരൻ ശ്രമം തുടങ്ങി. കേസിനെതിരെ ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി സുധാകരൻ നിയമോപദേശം തേടി. സുധാകരനെതിരായ കേസ് രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.
 

Share this story