ഒരുമയുടെ സന്തോഷം ഒറ്റ മനസ്സായി ആഘോഷിക്കണം: അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

pinarayi

തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി രാജീവ് അത്തം പതാക ഉയർത്തി. നടൻ മമ്മൂട്ടി അത്തം ഘോഷയാത്രയിൽ മുഖ്യാതിഥിയായി. ഘോഷയാത്രയിൽ നിരവധി കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളുമാണ് അണിനിരക്കുന്നത്. രാവിലെ പത്ത് മണി മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കള മത്സരം ആരംഭിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂക്കള പ്രദർശനം നടക്കും

ഇതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഒരുമയുടെ സന്തോഷം ഉൾക്കൊണ്ട് എല്ലാവരും ഒറ്റ മനസ്സായി ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന സാംസ്‌കാരിക പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
 

Share this story