പാട്ട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; ആറ് വയസ്സുകാരിക്ക് പരുക്ക്

mike

പാലക്കാട് കല്ലടിക്കോട് ചാർജ് ചെയ്തു കൊണ്ട് പാട്ട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസ്സുകാരിക്ക് പരുക്ക്. ഓൺലൈൻ വഴി വാങ്ങിയ ചൈനീസ് നിർമിത മൈക്കാണ് പൊട്ടിത്തെറിച്ചത്. ഫിൻസ ഐറിൻ എന്ന ആറ് വയസ്സുകാരിക്കാണ് മൈക്ക് പൊട്ടിത്തെറിച്ച് പരുക്കേറ്റത്. പരുക്ക് ഗൗരവമുള്ളതല്ല ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

പാട്ടു പാടിക്കൊണ്ടിരിക്കുമ്പോ മൈക്ക് പെട്ടെന്ന് സ്റ്റക്ക് ആയി. പിടിക്കാൻ പോക്കുമ്പോഴേക്കും മൈക്ക് പൊട്ടിത്തെറിച്ചെന്ന് കുട്ടിയുടെ പിതാവ് ഫിറോസ് ബാബു പറഞ്ഞു. കുട്ടിയുടെ ചുണ്ട് പൊട്ടി ചോര വന്നു. മുഖത്താകെ മൈക്ക് പൊട്ടി കറുത്ത പൊടിയായിരുന്നു. ആകെ ഭയന്നു പോയെന്നും ഫിറോസ് ബാബു പറഞ്ഞു.
 

Share this story