ദി കേരളാ സ്റ്റോറി: അപ്രിയ സത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമെന്ന് വി മുരളീധരൻ

V Muraleedharan

ദി കേരളാ സ്‌റ്റോറി സിനിമയോട് എന്തിനാണ് ഇത്ര വിയോജിപ്പെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. എന്തിനാണ് ഇത്രയും വലിയ അസ്വസ്ഥത. കേരളത്തിലെ മുൻ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത്. അപ്രിയ സത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം അഴിമതിയാരോപണം ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രി മാസ് ഡയലോഗിന്റെ ആളാണ്. ഇനി അതങ്ങ് മാറ്റിവെക്കണമെന്നും ഗീർവാണ പ്രസംഗം നിർത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
 

Share this story