എൽഡിഎഫിനെ പപ്പടം പോലെ പൊടിക്കാം; കേരളാ രാഷ്ട്രീയം യുഡിഎഫിന് അനുകൂലമെന്ന് തിരുവഞ്ചൂർ
Sep 18, 2023, 12:39 IST

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇടതു മുന്നണിയെ പപ്പടം പോലെ പൊടിക്കാം. നിലവിൽ കേരളാ രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണ്. അത് തല്ലിക്കെടുത്താതെ മുന്നോട്ടു പോകണം. പാർലമെന്റ് തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്. പാർലമെന്റിൽ വലിയ വിജയം നൽകിയ ജനതയാണ് കോട്ടയത്തേത്. സിപിഎം ദേശീയ തലത്തിൽ ആരുടൈ കൂടെ നിൽക്കുമെന്ന് അറിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.