തീരുമാനമെടുക്കാൻ ലീഗിന് സ്വാതന്ത്ര്യമുണ്ട്; ഏക സിവിൽ കോഡിൽ പ്രതിരോധം സൃഷ്ടിക്കണം: പി രാജീവ്

P Rajeev

രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തീരുമാനമെടുക്കാൻ മുസ്ലിം ലീഗിന് സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി പി രാജീവ്. സിപിഎം സെമിനാറിലേക്കുള്ള ക്ഷണം ലീഗ് നിരസിച്ചതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏക സിവിൽ കോഡിനെതിരെ പ്രതിരോധം രാജ്യവ്യാപകമായി ശക്തിപ്പെടുത്തണം. എല്ലാ വശങ്ങളും ചർച്ച ചെയ്യണം എന്ന കാഴ്ചപ്പാടോടു കൂടിയാണ് നിലപാടുള്ളതും മത രാഷ്ട്രവാദം ഉന്നയിക്കാത്തതുമായ പാർട്ടികളെയും സംഘടനകളെയും സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചത്

ചാഞ്ചാടിക്കൊണ്ടിരിക്കുന്നവരെ ഒഴിവാക്കി കൊണ്ട് നിലപാടുള്ളവരെ എല്ലാവരെയും ഉൾപ്പെടുത്തുന്ന സെമിനാറാണ് സിപിഎം ഉദ്ദേശിച്ചത്. അതിന്റെ ഭാഗമായാണ് മുസ്ലിം ലീഗിനെ ക്ഷണിച്ചത്. മറ്റ് പല സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. അതിൽ പലരും വരുമെന്നാണ് കരുതുന്നത്. ഏക സിവിൽ കോഡിനെതിരെ നല്ല പ്രതിരോധം കേരളം സൃഷ്ടിക്കേണ്ടതുണ്ട്. അതിനാണ് സിപിഎം ശ്രമിക്കുന്നത്. സെമിനാറിൽ നിന്നുള്ള പിൻമാറ്റത്തിൽ ലീഗിന്റേത് അവസാന വാക്കാണെന്ന് കരുതുന്നില്ലെന്നും പി രാജീവ് പറഞ്ഞു. 

Share this story