ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കാനല്ല സെമിനാറിലേക്ക് ക്ഷണിച്ചത്: എളമരം കരീം

kareem

മുസ്ലിം ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കാനല്ല ഏകീകൃത സിവിൽ കോഡിനെതിരായ സെമിനാറെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. കോൺഗ്രസിനെ സഹകരിപ്പിക്കാൻ സിപിഎമ്മിന് ബുദ്ധിമുട്ടില്ല. എന്നാൽ ഏകീകൃത സിവിൽ കോഡിന് കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. ഉണ്ടായിരുന്നുവെങ്കിൽ അവരെയും സെമിനാറിലേക്ക് ക്ഷണിച്ചാനെയെന്നും എളമരം കരീം പറഞ്ഞു

കോൺഗ്രസിന് ഇക്കാര്യത്തിൽ അവ്യക്തതയാണ്. മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. കോൺഗ്രസിന്റെ നിലപാടിൽ മതനിരപേക്ഷ കക്ഷികൾക്കും ന്യൂനപക്ഷങ്ങൾക്കും ആശങ്കയുണ്ടെന്നും എളമരം കീരം പറഞ്ഞു.
 

Share this story