ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; വൈറലായി കേരളീയം വേദിയിലെ ചിത്രങ്ങൾ ​​​​​​​

kamal

കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ സിനിമയിലെ മൂന്ന് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ എത്തിയതാണ് ആരാധകരെ ആവേശത്തിലാക്കിയത്. കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരാണ് ഒരേ വേദിയിൽ ഒന്നിച്ചിരിക്കുന്നത്. കേരള സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് മൂന്ന് പേരും ഒന്നിച്ച് എത്തിയത്

മുഖ്യമന്ത്രിക്കും പ്രമുഖ താരങ്ങൾക്കുമൊപ്പം കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു. കേരളീയർ ആയതിനാൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
 

Share this story