ലോകായുക്ത മുട്ടിലിഴയുന്നു; ഹൈക്കോടതിയെ സമീപിക്കുമെന്ന് ശശികുമാർ

sasikumar

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന ഹർജി ലോകായുക്ത തള്ളിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരനായ ആർ എസ് ശശികുമാർ. അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശശികുമാർ പറഞ്ഞു. വിധി പ്രതീക്ഷിച്ചതാണ്. തിരിച്ചടിയായെന്ന് തോന്നുന്നില്ല. ജഡ്ജിമാർക്ക് പുതിയ ലാവണങ്ങളിൽ പോകണമെങ്കിൽ സർക്കാരിന് അനുകൂലമായി വിധിയെഴുതണം. ലോകായുക്തയിലുള്ള വിശ്വാസം നഷ്ടമായി

ലോകായുക്ത മുട്ടിലിഴയുകയാണ്. ഇങ്ങനെയൊരു സ്ഥാപനം വേണമോയെന്ന് ചിന്തിക്കേണ്ട സമയമാണെന്നും ശശികുമാർ പറഞ്ഞു. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ലോകായുക്തയുടെ ഫുൾ ബെഞ്ച് ശശികുമാറിന്റെ ഹർജി തള്ളിയത്.
 

Share this story