കീഴ്‌ക്കോടതികൾ പാഠമാക്കണം; രാഹുലിന്റെ അനുകൂല വിധിയെ സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

sivankutty

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്ത കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി. സിപിഎം നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി കീഴ്‌ക്കോടതികൾ പാഠമാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യമാണ് ഇതോടെ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി ആർ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണിച്ചത്.

Share this story