കിണറ്റിൽ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ ആളെ കണ്ടെത്താനായില്ല; രക്ഷാപ്രവർത്തനം തുടരുന്നു
Jul 9, 2023, 08:19 IST

തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിൽ കുടുങ്ങിയ ആളെ ഇനിയും രക്ഷപ്പെടുത്താനായില്ല. 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശി മഹാരാജാണ് അപകടത്തിൽപ്പെട്ടത്
കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാൽ യന്ത്രസഹായം തേടാനും വെല്ലുവിളിയാണ്. ഇന്ന് രാവിലെ രക്ഷാപ്രവർത്തനം തുടരും. ഇന്നലെ രാത്രി വരെ ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.