മരിച്ചെന്ന് കരുതി സംസ്‌കരിച്ചയാൾ ഏഴാം ദിവസം വീട്ടിൽ തിരിച്ചെത്തി; സംസ്‌കരിച്ചത് ആരുടെ മൃതദേഹം?
Aug 22, 2023, 11:00 IST

മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തിയയാൾ ഏഴാം ദിവസം തിരികെ വീട്ടിലെത്തി. ആലുവ ചുണങ്ങംവേലി സ്വദേശി അന്തോണിയാണ് തിരികെ എത്തിയത്. അതേസമയം അന്തോണിയുടേതെന്ന് കരുതി പള്ളിയിൽ സംസ്‌കാരം നടത്തിയ മൃതദേഹം ആരുടേതാണെന്ന സംശയത്തിലാണ് നാട്ടുകാരും അധികൃതരും.
ഒരാഴ്ച മുമ്പാണ് താലൂക്ക് ആശുപത്രിയിൽ വെച്ച് മരിച്ചയാൾ അന്തോണിയാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ പള്ളിയിൽ സംസ്‌കരിച്ചത്. വർഷങ്ങളായി നാട്ടിൽ വരാതിരുന്ന ആളായിരുന്നു അന്തോണി. ഇതാണ് മൃതദേഹം മാറി പോകാനും കാരണമായത്. എന്നാൽ ഇന്നലെ അന്തോണി മടങ്ങിയെത്തിയതോടെ സംസ്‌കരിച്ചത് മറ്റാരുടേയോ മൃതദേഹമാണെന്ന് മനസ്സിലാകുകയായിരുന്നു.