മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചു; നിയമപരമായി മുന്നോട്ടുപോകുമെന്ന് കെ വിദ്യ

vidhya

വ്യാജരേഖ കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ച് അറസ്റ്റിലായ കെ വിദ്യ. മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി മുന്നോട്ടു പോകും. കെട്ടിച്ചമച്ച കേസാണെന്ന് എല്ലാവർക്കും അറിയാം. കോടതിയിലേക്കാണ് പോകുന്നത്. ഏതറ്റം വരെയും പോകും. 

കേസിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തോട് വിദ്യ പ്രതികരിച്ചില്ല. കോടതിയിൽ ഹാജരാക്കാൻ പോകുന്നതിനിടെയാണ് വിദ്യയുടെ പ്രതികരണം. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് വിദ്യയെ അഗളി പോലീസ് പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 

Share this story