പ്ലസ് വണ്ണിന് 97 അധിക ബാച്ചുകൾ കൂടി അനുവദിച്ചതായി മന്ത്രി; സീറ്റ് പ്രതിസന്ധിക്ക് പരിഹാരം
Jul 26, 2023, 12:25 IST

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. പ്ലസ് വണ്ണിന് 97 അധിക ബാച്ചുകൾ കൂടി അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം അനുവദിച്ച 81 ബാച്ചുകൾക്ക് പുറമെയാണ് 97 അധിക ബാച്ചുകൾ. ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു
4,60,147 പേരാണ് അപേക്ഷിച്ചത്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തീകരിച്ചപ്പോൾ ആകെ പ്ലസ് വൺ പ്രവേശനം നേടിയത് 4,03,731 പേരാണ്. മലബാർ മേഖലയിൽ 15,784 പേരാണ് ആകെ പ്രവേശനത്തിന് കാത്തിരിക്കുന്നത്.